യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വെച്ചു തുന്നിക്കെട്ടിയ സംഭവം ; ഇഎസ്ഐ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കു സ്ഥലം മാറ്റം

For full experience, Download our mobile application:
Get it on Google Play

എഴുകോൺ: ഇഎസ്ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ, ഇതേ ആശുപത്രിയിലെ ജീവനക്കാരി ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചു രാജിന്റെ (31) വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വെച്ചു തുന്നിക്കെട്ടിയ സംഭവവുമായി ബന്ധപ്പെട്ടു 2 ഡോക്ടർമാരെ സംസ്ഥാനത്തിനു പുറത്തേക്കു സ്ഥലം മാറ്റി. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വി.ഇന്ദിര, ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ.എൽ.ധന്യ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഡോ.ധന്യയ്ക്കു ഗുജറാത്തിലെ ബാപ്പു നഗറിലേക്കും ഡോ.ഇന്ദിരയെ രാജസ്ഥാനിലെ ഉദയ്പൂരിലേക്കും ആണ് മാറ്റിയത്.

ഡോ.ധന്യയെ ഇതിനിടെ ജനറൽ ട്രാൻസ്ഫറിൽ ആശ്രാമം ഇഎസ്ഐയിലേക്കു മാറ്റിയിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ പുതിയ സ്ഥലത്തേക്കു മാറ്റിയത്. ഈ വർഷം മാർച്ച് 11ന് ആയിരുന്നു ചിഞ്ചു രാജിന്റെ പ്രസവ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നു വയറിന്റെ എക്സ്‌റേ എടുക്കുകയും സ്കാൻ ചെയ്യുകയും ചെയ്തപ്പോൾ രക്തം തുടയ്ക്കാൻ ഉപയോഗിക്കുന്ന സർജിക്കൽ മോപ് ഉള്ളിൽ കുടുങ്ങിയതായി കണ്ടെത്തുകയും വീണ്ടും ശസ്ത്രക്രിയ നടത്തി അതു നീക്കം ചെയ്യുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റേണ്ടി വന്നു.

സംഭവം വിവാദമായതോടെ ഇഎസ്ഐ സോണൽ മെഡിക്കൽ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർ‍പ്പിച്ചിരുന്നു. ശസ്ത്രക്രിയയിലെ വീഴ്ച ചൂണ്ടിക്കാട്ടിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി എന്നാണു വിവരം. കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിനെ നേരിൽ കണ്ടു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ഉന്നതതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധങ്ങളും ആശുപത്രിയിൽ അരങ്ങേറിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...