കാറിനുള്ളില്‍ ഇടുക്കി സ്വദേശിയായ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ കാറിനുള്ളില്‍ ഇടുക്കി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി കീരിത്തോട് സ്വദേശി മൂലേരിയില്‍ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയത്.

പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാവിനോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു അഖില്‍. പിതാവും മാതാവും ആശുപത്രിയിലേക്ക് കയറി പോയെങ്കിലും കാറിനുള്ളില്‍ തന്നെ ഇരുന്ന അഖിലിനെ ഏറെ നേരമായിട്ടും എത്താത്തതിനാല്‍ മാതാവ് അന്വേഷിച്ച്‌ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടതെന്ന് മാതാവ് പോലീസിനോട് പറഞ്ഞു.

ഉടന്‍തന്നെ സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് എത്തി കാര്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി. കാര്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിന്റെ ദുരൂഹത മുന്‍നിര്‍ത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജമദ്യ കടത്ത് ; എക്സൈസിന്റെ അനാസ്ഥ വിവാദത്തിൽ

0
മൂന്നാർ: കർക്കിടക ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വ്യാജമദ്യക്കടത്ത്...

ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ...

എം.എൽ.എയുടെ പി.എ ചമഞ്ഞ് വൃക്കരോഗിയുടെ പേരിൽ തട്ടിപ്പ്

0
കൊച്ചി : പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടന്റെ പേഴ്‌സണൽ അസിസ്റ്റന്റാണെന്ന് (പിഎ)...

ആന്ധ്രാപ്രദേശിലെ കോവിഡ് വ്യാപനം : പടരുന്നത് ഒമിക്രോൺ ആർഎഫ്5 ; ഒരുമാസത്തിനിടെ 16...

0
കഡപ്പ : ആന്ധ്രാപ്രദേശിലെ കോവിഡ് വ്യാപനത്തിൽ രോഗംസ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. ഒരുമാസത്തിനിടെ...