3,419 കോടി രൂപയുടെ വൈദ്യുതി ബില്‍ ; ഗ്വാളിയാര്‍ സ്വദേശി ബോധംകെട്ട് ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ഗ്വാളിയോര്‍ : മധ്യപ്രദേശിലെ ഗ്വാളിയോര്‍ നിവാസിയായ പ്രിയങ്ക ഗുപ്തക്ക് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചപ്പോള്‍ കണ്ണ് തള്ളിപ്പോയി. നഗരത്തിലെ ശിവ് വിഹാര്‍ കോളനിയില്‍ താമസിക്കുന്ന ഗുപ്ത കുടുംബത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തുന്ന പവര്‍ കമ്പനിയാണ് ബില്‍ കൈമാറിയത്. പ്രശ്നം വിവാദമായപ്പോള്‍ ‘മാനുഷിക പിഴവ്’ ആണെന്നും തിരുത്തിയ ബില്‍ 1,300 രൂപയുടെ മാ​ത്രമാണെന്നും അറിയിച്ചു.

ജൂലൈ മാസത്തെ ഗാര്‍ഹിക ഉപഭോഗത്തിന്റെ വൈദ്യുതി ബില്ലിലെ ഭീമമായ കണക്ക് കണ്ട് അസുഖം വന്നതായി ഗുപ്തയുടെ ഭര്‍ത്താവ് സഞ്ജീവ് കാങ്കനെ പറഞ്ഞു. ജൂലൈ 20നാണ് ബില്‍ ലഭിച്ചത്. മധ്യപ്രദേശ് മധ്യക്ഷേത്ര വിദ്യുത് വിതരന്‍ കമ്പനിയുടെ (എം.പി.എം.കെ.വി.വി.സി) പോര്‍ട്ടല്‍ വഴി വീണ്ടും പരിശോധിച്ചെങ്കിലും ശരിയാണെന്ന് കണ്ടെത്തിയതായി സഞജീവ് പറയുന്നു. ബില്‍ പിന്നീട് സ്റ്റേറ്റ് പവര്‍ കമ്പനി ശരിയാക്കി നല്‍കുകയായിരുന്നു.

എം.പി.എം.കെ.വി.വി.സി ജനറല്‍ മാനേജര്‍ നിതിന്‍ മംഗ്‌ലിക്, വന്‍തോതിലുള്ള വൈദ്യുതി ബില്ലിന് കാരണമായത് മനുഷ്യ പിഴവാണെന്നും ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. “സോഫ്റ്റ്‌വെയറില്‍ ഉപഭോഗം ചെയ്ത യൂനിറ്റുകളുടെ സ്ഥാനത്ത് ഒരു ജീവനക്കാരന്‍ ഉപഭോക്തൃ നമ്പര്‍ നല്‍കി, തല്‍ഫലമായി ഉയര്‍ന്ന തുക ബില്ലായി. 1,300 രൂപയുടെ തിരുത്തിയ ബില്‍ വൈദ്യുതി ഉപഭോക്താവിന് നല്‍കിയിട്ടുണ്ട്” -അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...