ചിറക്കല്‍ : സ്‌കൂള്‍ ബസില്‍ കയറാന്‍ റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍തട്ടിമരിച്ച കക്കാട് ഭാരതീയ വിദ്യാഭവന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നന്ദിത ടി കിഷോറിന്റെ വീട് ചലച്ചിത്രനടന്‍ സുരേഷ് ഗോപിസന്ദര്‍ശിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അലവില്‍ നച്ചുവയലിലെ ഡോ.ലിസിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തിയത്. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മോചിതയാവാത്ത കുട്ടിയുടെ അമ്മ ലിസിയെ സുരേഷ് ഗോപി സാന്ത്വനിപ്പിച്ചു.
ബി.ജെ.പി ചിറക്കല്‍ മണ്ഡലം പ്രസിഡന്റ് രാഹുല്‍ രാജീവന്‍, മണ്ഡലം ജനറല്‍സെക്രട്ടറിമാരായ കെ.എന്‍ മുകുന്ദന്‍, അഡ്വ.രഞ്ചിത്ത് രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് സായ്കിരണ്‍, യുവമോര്‍ച്ചാ ജില്ലാജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി തുടങ്ങിയവര്‍ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും നന്ദിതയുടെ വീട് സന്ദര്‍ശിച്ചിരുന്നു.





























