കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നാലര മണിക്കൂർ നീണ്ട വിജിലൻസ് പരിശോധന

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നാലര മണിക്കൂർ നീണ്ട വിജിലൻസ് പരിശോധന നടന്നു. തിരുവനന്തപുരത്ത് നിന്നും എത്തിയ വിജിലൻസ് അന്വേഷണ സംഘം ആണ് കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയത്. ശ്മശാന ഭൂമി സംബന്ധിച്ച രേഖകളും പയ്യനാമണ്ണിലെ പാറമടയ്ക്ക് ലൈസൻസ് അനുവദിച്ച വിഷയവും ആണ് സംഘം പ്രധാനമായും പരിശോധനകൾക്ക് വിധേയമാക്കിയത്‍. കോന്നി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിൽ വിജിലൻസ് ഡി വൈ എസ് പി പ്രശാന്ത്, എസ് ഐ രാജശേഖരൻ, പോലീസ് കോൺസ്റ്റബിൾ അനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പരിശോധനകൾ നടന്നത്.

വിജിലൻസിന് പരാതി ലഭിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുകയും ഇവയുടെ പകർപ്പ് ശേഖരിക്കുകയും ചെയ്തതിന് ശേഷം ഗ്രാമ പഞ്ചായത്ത് ഓഡിറ്റ് ഒബ്ജെക്ഷനിൽ പറയുന്ന ശ്മശാനവുമായി ബന്ധപ്പെട്ട പയ്യനാമൺ അടുകാട് ഭാഗത്തെ ഭൂമിയും സംഘം സന്ദർശിച്ചു. ഭൂമിയുടെ ചിത്രങ്ങളും അന്വേഷണ സംഘം പകർത്തി. വിഷയങ്ങൾ സംബന്ധിച്ച് വ്യക്തമായ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആണ് കോന്നി ഗ്രാമ പഞ്ചായത്തിൽ സംഘം പരിശോധന നടത്തിയതെന്നും രേഖകൾ പരിശോധിച്ചതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

ഏകദേശം മൂന്ന് മണിയോടെ ആണ് സംഘം കോന്നിയിൽ നിന്നും മടങ്ങിയത്. കോന്നി ഗ്രാമ പഞ്ചായത്തിൽ ശ്മശാന ഭൂമി വാങ്ങിയതിലും മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിലും അടക്കം വാൻ ക്രമക്കേട് ഉണ്ടെന്നും ഇത് അന്വേഷിക്കണം എന്നുമാവശ്യപ്പെട്ട് സി പി ഐ കോന്നി, കോന്നി താഴം ലോക്കൽ കമ്മറ്റികൾ സംയുക്തമായി കോന്നി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ഗ്രാമപഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....