Wednesday, April 24, 2024 7:23 am

സ്വപ്ന സുരേഷിന്റെ പ്രസ്താവന തികച്ചും അസംബന്ധം : സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. ഇന്ന് പുറത്ത് വിട്ട പത്രകുറിപ്പിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ്‌ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്വർണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തൽ എന്ന പേരിൽ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്നാണ് പ്രസ്താവനയിൽ ഉള്ളത്.

കേന്ദ്ര ഏജൻസികളാണ്‌ സ്വർണ്ണക്കള്ളക്കടത്ത്‌ കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്‌. കേന്ദ്ര ഏജൻസികളെടുത്ത കേസിൽ സംസ്ഥാന സർക്കാരിന്‌ ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാവുന്നതാണ്‌. എന്നിട്ടും സംസ്ഥാന ഭരണത്തിന്‌ നേതൃത്വം നൽകുന്ന പാർടി എന്ന നിലയിൽ അവ പിൻവലിക്കാൻ വാഗ്‌ദാനം നൽകിയെന്നത്‌ നട്ടാൽ പൊടിക്കാത്ത നുണയാണ്‌ എന്ന് പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിന്റെ പേരിൽ പാർട്ടിക്കും സർക്കാരിനുമെതിരെ കള്ള പ്രചാരവേലകൾ അഴിച്ചുവിടാനാണ്‌ പ്രതിപക്ഷ പാർട്ടികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്‌. ചില മാധ്യമങ്ങളും പ്രതിപക്ഷവും എല്ലാം ചേർന്ന്‌ തയ്യാറാക്കുന്ന ഈ തിരക്കഥകളിൽ ഇനിയും പുതിയ കഥകൾ കൂട്ടിച്ചേർക്കപ്പെടുമെന്ന്‌ ഇതുവരെ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നു എന്നും പ്രസ്താവന വ്യക്തമാക്കി.

ആഗോളവൽക്കരണ നയങ്ങൾക്ക്‌ ബദലുയർത്തിക്കൊണ്ട്‌ മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ പലവിധത്തിൽ സംഘപരിവാർ ഇടപെടുകയാണ്‌. സംസ്ഥാന സർക്കാരിന്‌ അർഹതപ്പെട്ട വിഭവങ്ങൾ നൽകാതെയും ഗവർണറെ ഉപയോഗിച്ച്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുമുള്ള നടപടികൾ ഇതിന്റെ തുടർച്ചയാണ്‌. മാത്രമല്ല കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതികളെ തകർക്കാനും കേന്ദ്ര സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്‌. കേന്ദ്ര ഏജൻസികളെടുത്ത കേസ്‌ പിൻവലിക്കാമെന്ന വാഗ്‌ദാനം ഇടനിലക്കാരെക്കൊണ്ട്‌ പാർട്ടി ചെയ്യിച്ചുവെന്ന കള്ളക്കഥ ഈ ഘട്ടത്തിലാണ്‌ പ്രചരിക്കുന്നത്‌ എന്നതോർക്കണമെന്നും പാർട്ടി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട്‌ നടത്തിയ എല്ലാ പ്രചരണങ്ങളേയും കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളഞ്ഞതാണ്‌. അവരുടെ മുമ്പിലാണ്‌ ഇത്തരം നുണകളുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന്‌ അപവാദപ്രചരണക്കാർ മനസ്സിലാക്കണമെന്നും സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് നീന്തുന്നതിനിടെ 78-കാരന് ദാരുണാന്ത്യം

0
ചെന്നൈ: ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം. ഗോപാൽ...

ഡ​ൽ​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പുമായി ഇ​ന്ന് കൂടിക്കാഴ്ച നടത്തും

0
കൊ​ച്ചി: ഡ​ൽ​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ വി​ന​യ് കു​മാ​ർ സ​ക്സേ​ന ഇ​ന്നു സീ​റോ​മ​ല​ബാ​ർ...

റഫക്കു നേരെ കരയാക്രമണ മുന്നൊരുക്കം ശക്​തമാക്കി ഇസ്രായേൽ

0
തെല്‍ അവിവ്: ക്രൂരതയുടെയും വംശഹത്യയുടെയും 200​ നാളുകൾ പിന്നിട്ട ഗസ്സയിൽ റഫക്കു...

യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു ; പ്രതി അറസ്റ്റിൽ

0
വിതുര: തിരുവനന്തപുരത്ത് യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ....