ഫാനില്‍ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂര്‍: കളിച്ചുകൊണ്ടിരിക്കെ വീട്ടിലെ ഫാനില്‍ നിന്ന് ഷോക്കേറ്റ് നാല് കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലുള്ള ലാല്‍മന്‍ ഖേദ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പത്ത് വയസില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചവരെല്ലാം. വീട്ടിലുണ്ടായിരുന്ന മുതിര്‍ന്നവരെല്ലാം ജോലി ചെയ്യാനായി പാടത്ത് പോയിരുന്ന സമയത്താണ് ദാരുണമായ അപകടമുണ്ടായത്. മായങ്ക് (9), ഹിമാന്‍ഷി (8), ഹിമാന്‍ക് (6), മാന്‍സി (4) എന്നിവരാണ് മരിച്ചത്. വീട്ടിലെ പെഡസ്റ്റല്‍ ഫാനിന്റെ വയറില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്ന് കണ്ടെത്തി. ഫാനിന്റെ വയറില്‍ ഇന്‍സുലേഷനില്ലാത്ത ഭാഗത്ത് കുട്ടികളില്‍ ഒരാള്‍ കളിക്കിടെ അബദ്ധത്തില്‍ തൊടുകയായിരുന്നു.

ഷോക്കേറ്റ് നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ സഹോദരങ്ങള്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. പാടത്ത് ജോലിക്ക് പോയിരുന്ന മുതിര്‍ന്നവര്‍ തിരിച്ചെത്തിയപ്പോഴാണ് നാല് കുട്ടികളെയും മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചത് അനുസരിച്ച് ബറസഗ്വാര്‍ പോലീസ് സ്ഥലത്തെത്തി. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. എല്ലാവരുടെയും മരണത്തിന് കാരണമായത് വൈദ്യുതാഘാതമേറ്റത് തന്നെ ആണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി സര്‍ക്കിള്‍ ഓഫീസര്‍ അഷുതോഷ് കുമാര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുരക്ഷിതയാത്രയ്ക്കായി ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

0
തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ വൻ...

വ്യാപക ക്രമക്കേട് ; അയോധ്യ നഗരവികസനത്തിലും ലോകോത്തര തീർഥാടനകേന്ദ്രം ആക്കാനുള്ള പദ്ധതികളിലും വൻ വീഴ്ച

0
അയോധ്യ : ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല,...

നെൻമാറ ഇരട്ടക്കൊലപാതക കേസ് : ചെന്താമര കുറ്റക്കാരനെന്ന് കോടതി

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര...

നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും

0
തിരുവനന്തപുരം : പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ...