പുൽപ്പള്ളിയിൽ കനത്ത ചൂടിൽ നാല് പശുക്കൾ ചത്തു

For full experience, Download our mobile application:
Get it on Google Play

ബത്തേരി: വയനാട് പുൽപ്പള്ളിയിൽ കനത്ത ചൂടിൽ നാല് പശുക്കൾ ചത്തു. അഞ്ചു പശുക്കൾ അവശനിലയിലാണ്. ഏപ്രിലിൽ ചൂട്‌ വർധിച്ചതാണ്‌ മൃഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചത്‌. ചെറിയമ്പനാട്ട് അപ്പച്ചൻ, പള്ളിക്കമലിൽ തടത്തിൽ രവി എന്നിരുടെ പശുക്കളാണ് ചത്തത്. കനത്ത ചൂടിൽ പശുക്കൾ കുഴഞ്ഞു വീഴുന്നു എന്ന് കർഷകർ പറയുന്നു. താപനില ഉയരുന്നത് പശുക്കളുടെ ആരോഗ്യത്തെയും പാൽ ഉൽപാദനത്തെയും ഒരുപോലെയാണ് ബാധിക്കുന്നത്.

അടിയ്ക്കടി ശ്വാസം വലിക്കൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് കാണുന്നത്. ഫാനുകളും ഷവറുകളും ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടും പശുക്കളെ രക്ഷിക്കാനായില്ലെന്നും കർഷകർ. വായ്‌പയെടുത്ത് പശുക്കളെ വാങ്ങിയ കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് കർഷകർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....