റഷ്യയിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് കുത്തേറ്റു. നിരോധിത നവ-നാസി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 15 വയസ്സുകാരനാണ് നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറ് പേരെ ആക്രമിച്ചത്. അക്രമി ഹോളോകോസ്റ്റിനെക്കുറിച്ച് ദേശീയ മുദ്രാവാക്യങ്ങൾ വിളിക്കുകയും ഇരകളുടെ രക്തം ഉപയോഗിച്ച് നാസി ചിഹ്നം വരയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കത്തിയുമായി ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഒരു ഡോർമിറ്ററിയിൽ പ്രവേശിച്ച കൗമാരക്കാരൻ, അവിടെ താമസിച്ചിരുന്ന വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അക്രമി തീവ്രവാദ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. അയാൾ നിരോധിത എൻ‌എസ്/ഡബ്ല്യുപി നിയോനാസി സംഘടനയിൽ പെട്ടയാളായിരുന്നുവെന്നും ഹോളോകോസ്റ്റിനെക്കുറിച്ച് ദേശീയവാദ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇരകളുടെ രക്തം ഉപയോ​ഗിച്ച് ചുമരിൽ നാസി ചിഹ്നം വരച്ചുവെന്നും പൊലീസ് പറഞ്ഞു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...