നാല് വയസ്സുകാരിയെ തെരുവ് നായ്ക്കൾ കൂട്ടമായി കടിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : തെരുവ് നായ്ക്കളിൽ നിന്ന് കുട്ടികൾക്കും മുതിർന്നവർക്കുമൊന്നും രക്ഷയില്ലാതിരിക്കുകയാണ്. കൂട്ടമായെത്തിയാൽ പ്രതിരോധിക്കാൻ പോലും പലപ്പോഴും കഴിയാറില്ലെന്നതാണ് യാഥാർത്ഥ്യം. മധ്യപ്രദേശിലെ ഭോപ്പാലിൽ നാല് വയസ്സുകാരിയെ നായക്കൾ കൂട്ടമായി ചേർന്ന് കടിച്ചുവലിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ ട്വിറ്ററിൽ പ്രചരിക്കുന്നത്. പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ പിന്നാലെയെത്തിയ തെരുവ് നായ്ക്കൾ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അഞ്ച് പട്ടികൾ ചേർന്ന് കുട്ടിയെ കടിച്ച് കുടഞ്ഞു. നിലത്ത് വീണ കുട്ടിയെ നായ്ക്കൾ തലമുടിയിൽ കടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഒരാൾ ഓടി വന്നതോടെ അവ ഓടിപ്പോകുകയായിരുന്നു. ഭോപ്പാലിൽ മാത്രം ഒരു ലക്ഷത്തോളം തെരുവ് പട്ടികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...