നാല് വര്‍ഷം, 350 കോടി ; പ്രധാനമന്ത്രിയുടെ വിദേശയാത്രയുടെ ചെലവുകള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി മുന്നൂറ് കോടിയിലധികം രൂപയാണ് കേന്ദ്രം ചെലവിട്ടിരിക്കുന്നത്. ഇതിനൊപ്പം ഈ വര്‍ഷത്തെ യാത്രകളുടെ ചെലവ് കൂടി കണക്കാക്കിയാല്‍ ആകെ തുക 350 കോടി പിന്നിടുമെന്നും വിദേശകാര്യ മന്ത്രാവലയത്തിന്റെ കണക്കുകള്‍ പറയുന്നു. പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം യാത്രാ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് മാത്രം 67 കോടി രൂപയാണ് ചെലവിട്ടത്.

അമേരിക്ക, ഫ്രാന്‍സ്, മൗറീഷ്യസ്, തായ്‌ലന്റ്, ശ്രീലങ്ക, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മോദിയുടെ യാത്രകള്‍. ഫെബ്രുവരിയിലെ ഫ്രാന്‍സ് – യുഎസ് യാത്രയ്ക്ക് മാത്രം 25,59,82,902 രൂപയാണ് ചെലവിട്ടത്. ഇതില്‍ യുഎസ് യാത്രയ്ക്ക് മാത്രം 16,54,84,302 രൂപ ചെലവ് വന്നിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഏപ്രിലിലെ തായ്‌ലന്റ്, ശ്രീലങ്ക യാത്രകള്‍ക്ക് 9 കോടി രൂപയാണ് ചെലവായത്. ഇതേമാസം നടത്തിയ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് 15,54,03,792.47 രൂപയും ചെലവിട്ടു. മൗറീഷ്യസ് (മാര്‍ച്ച് 11-12), സൈപ്രസ്, കാനഡ, ക്രൊയേഷ്യ (ജൂലൈ 15-19), ഘാന, ട്രിനിഡാഡ് & ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ (ജൂലൈ 2-9) തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ ബില്ലുകളില്‍ ക്ലിയര്‍ ചെയ്യാത്തിട്ടില്ലാത്തതിനാല്‍ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....