കെഎസ്‍യു നേതൃത്വം പരാജയം ; സംസ്ഥാന പ്രസിഡന്‍റിനു ധാര്‍ഷ്ട്യമെന്ന് കെപിസിസി അന്വേഷണസമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന് ധാര്‍ഷ്ട്യമെന്ന് കെപിസിസി അന്വേഷണസമിതി . കെഎസ്‍യു നെയ്യാര്‍ കൂട്ടത്തല്ലില്‍ അന്വേഷണസമിതി കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെപിസിസി അന്വേഷണ സമിതിയോട് കെഎസ്‍യു പ്രസിഡന്‍റ് സഹകരിച്ചില്ല. നേതൃത്വത്തിനുണ്ടായത് ഗുരുതര സംഘടനാ വീഴ്ചയാണ് . അടിമുടി മാറ്റം വേണം. കൂട്ടത്തല്ലില്‍ ഒരാളുടെ ഞരമ്പ് അറ്റുപോയി. ജമ്പോ കമ്മിറ്റികള്‍ പൊളിച്ചെഴുതണമെന്നും അന്വേഷണസമിതി ശുപാര്‍ശ ചെയ്യുന്നു. കെഎസ്‌യു തെക്കൻ മേഖലാ നേതൃത്വ പരിശീലന ക്യാംപിലായിരുന്നു സംഘടനയ്ക്കു നാണക്കേടുണ്ടാക്കിയ കൂട്ടത്തല്ല്. ക്യാംപ് അംഗങ്ങൾ ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ നിയോജക മണ്ഡലം പ്രസിഡന്റുമാരായ 2 പേർക്കു പരുക്കേറ്റിരുന്നു. അഡ്മിനെച്ചൊല്ലി പ്രാദേശിക വാട്സാപ് ഗ്രൂപ്പിലുണ്ടായ തർക്കമാണ് സംഘർഷത്തിനു കാരണമെന്നും ക്യാംപിൽ ഗുരുതര അച്ചടക്കലംഘനം നടന്നെന്നും സംഭവത്തെക്കുറിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട

0
മലപ്പുറം : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു...

മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

0
തൃശൂര്‍ : മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച...

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം

0
പാലക്കാട്: പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ

0
കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ...