Sunday, April 21, 2024 10:40 pm

വിഭിന്ന കഴിവുകളെ കണ്ടെത്തി മാതൃകയാക്കാന്‍ കഴിയുന്ന സ്ഥിതി വളര്‍ത്തിയെടുക്കണം ; പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭിന്ന ശേഷിയില്‍പെട്ടവരിലെ വിഭിന്ന കഴിവുകളെ കണ്ടെത്തി മാതൃകയാക്കാന്‍ കഴിയുന്ന സ്ഥിതി സമൂഹം വളര്‍ത്തിയെടുക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി ദിനാഘോഷം ഉണര്‍വ് 2021 പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ബിഥോവനെയും ഹെലന്‍ കെല്ലറിനേപ്പോലെയുള്ളവരും തങ്ങളുടെ പരിമിതികളെ മറികടന്ന് അര്‍പ്പണ മനോഭാവത്തോടെ ലോകത്തിന് പുതിയ ചരിത്രം നല്‍കിയവരാണ്. പരിമിതികളെ തരണം ചെയ്ത് പുതിയ ചരിത്രം സൃഷ്ടിക്കുവാനുള്ള ഊര്‍ജ്ജം പകരാന്‍ സമൂഹത്തിന് കഴിയണമെന്നും എംഎല്‍എ പറഞ്ഞു.

Lok Sabha Elections 2024 - Kerala

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി സഹോദരങ്ങളെ സമൂഹം കരുണയോടെയും കരുതലോടെയും കാത്തുസൂക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥിയായിരുന്നു. തന്റെ മെഡിക്കല്‍ പഠനകാലത്ത് ഭിന്ന ശേഷിക്കാരുടെ കഴിവ് മനസിലാക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ പറഞ്ഞു. മറ്റൊരു സംസ്ഥാനത്ത് പഠിച്ച തനിക്ക് മറ്റ് സംസ്ഥാനങ്ങളിലെ ആളുകളുമായി പ്രാദേശിക ഭാഷ തടസമായി. ഇക്കാലത്ത് ആശുപത്രിയിലെ ഭിന്നശേഷിക്കാര്‍ ആശയ വിനിമയം പരസ്പരം വിജയകരമായി നടത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരെ ആദരിക്കലും സമ്മാനദാന വിതരണവും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സിന്ധു അനില്‍,

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ് തസ്‌നിം, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ് സുരേഷ്‌കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ കെ.പി രമേശ്, കെഎസ്എസ്എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രീത കുമാരി, സെന്റ് പീറ്റേഴ്സ് ചര്‍ച്ച് വികാരി ഫാ.എബ്രഹാം മണ്ണില്‍, പ്രൊഫ.കെ.മാത്യു, രാജു ശെല്‍വം, കുമാരി ദിയ റെജി, എസ്.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യനീതി വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും എന്ന ബ്രോഷര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഉണര്‍വ്വ് 2021 മത്സര വിജയികളുടെ കലാപരിപാടികള്‍ നടന്നു. സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ എന്ന വിഷയത്തില്‍ അഡ്വ.പ്രകാശ് പി തോമസ് ക്ലാസ് നയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സിലിൽ പരാതി നല്‍കി പ്രതിപക്ഷനേതാവ്

0
തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസ്...

തൃശൂര്‍ പൂരം വിവാദത്തില്‍ പോലീസിന്റെ വീഴ്ച ; സിറ്റി പോലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും...

0
തിരുവനന്തപുരം : തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍...

ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ടെന്ന് ശിവൻകുട്ടി

0
തിരുവനന്തപുരം: ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. മാധ്യമ...

പക്ഷിപ്പനി ; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രിചിഞ്ചുറാണി, 2പഞ്ചായത്തുകളിലെ 18007 വളർത്തുപക്ഷികളെ നശിപ്പിച്ചു

0
ആലപ്പുഴ: പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി...