കോടതിയില്‍നിന്ന് നീതി ലഭിച്ചില്ല ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. കോടതിയില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് സേവ് ഔര്‍ സിസ്റ്റേഴ്സ് കൂട്ടായ്മ പ്രതികരിച്ചു. ഇത്തരമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ മരിക്കേണ്ടി വന്നാലും ഞങ്ങളുടെ സിസ്റ്റര്‍ക്കു നീതി കിട്ടും വരെ പോരാടുമെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. “പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമാണ് വിധി. പണവും സ്വാധീനവുമുള്ളവര്‍ക്ക് എല്ലാം നടക്കുമെന്നതാണ് വിധിയില്‍നിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനിക്കാനാളുമുണ്ട്,” കന്യാസ്ത്രീകള്‍ പറഞ്ഞു.

കേസ് എവിടെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. പോലീസും പ്രോസിക്യൂഷന്‍ അഭിഭാഷകരും പരമാവധി ശ്രമിച്ചു. അന്വേഷണ സംഘത്തില്‍ ഇന്നും വിശ്വാസമുണ്ട്. തീര്‍ച്ചയായും അപ്പീല്‍ പോകും. മഠത്തില്‍നിന്നു തന്നെ പോരാട്ടം തുടരും. തങ്ങള്‍ മുന്‍പ് കോണ്‍വെന്റില്‍ സുരക്ഷിതരായിരുന്നില്ല. ഇനിയും അവിടെ സുരക്ഷിതരായിരിക്കില്ല. സഭയില്‍നിന്നു പിന്തുണയില്ലെങ്കിലും ജനപിന്തുണയുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. തങ്ങളുടെ പോരാട്ടത്തില്‍ ഇതുവരെ ഒപ്പം നിന്നവര്‍ക്ക് അവര്‍ നന്ദി പറഞ്ഞു. കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടുകൊണ്ട് കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജി.ഗോപകുമാര്‍ പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...