ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 44കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവാവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കൈക്കലാക്കി മുങ്ങിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊട്ടാരക്കര ചക്കവറക്കല്‍ പ്രീമിയര്‍ കാഷ്യു ഫാക്ടറിക്കു സമീപം നെടിയാകാല വീട്ടില്‍ അജി തോമസി(44)നെയാണ് മുളവുകാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വല്ലാര്‍പാടം പള്ളിക്ക് സമീപത്ത് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മരോട്ടിച്ചുവട് സ്വദേശിയായ യുവാവിനെ ബന്ധുവിന്റെ പരിചയക്കാരനാണെന്ന് പറഞ്ഞാണ് അജി തോമസ് ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് വിലിങ്ടണ്‍ ഐലാന്‍ഡിലെ സ്വകാര്യ കമ്പനിയില്‍ കോണ്‍ട്രാക്ട് എടുത്തിട്ടുണ്ടെന്നും അവിടെ വര്‍ക്ക് അറ്റ് ഹോം രീതിയില്‍ ഡാറ്റാ എന്‍ട്രി ജോലി ഒഴിവുണ്ടെന്നും അറിയിച്ചു. മാസം 30,000 രൂപ ശമ്പളമുണ്ടെന്നും വല്ലാര്‍പാടം പള്ളിക്ക് സമീപത്ത് ലാപ്‌ടോപ്പ് സഹിതം വരാനും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവാവ് സ്ഥലത്തെത്തി. തുടര്‍ന്ന് കമ്പനിയില്‍ പോയി സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് അരമണിക്കൂറിനുള്ളില്‍ വരാമെന്ന് വിശ്വസിപ്പിച്ച് ഫോണ്‍ നമ്പറും കൊടുത്തിട്ട് അജി തോമസ് സ്ഥലത്ത് നിന്ന് പോയി.

ഏറെ സമയം കഴിഞ്ഞിട്ടും അജിയെ കാണാതായതോടെ യുവാവ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കമ്പനിയില്‍ ആണെന്നും സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാളിങ് നടക്കുകയാണെന്നും പറഞ്ഞു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ യുവാവ് മുളവുകാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അങ്കമാലിയില്‍ വച്ച് അജിയെ പിടികൂടിയത്. ഇയാളുടെ കൈവശത്ത് നിന്ന് പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ലാപ്‌ടോപ്പ് കലൂരിലെ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

എറണാകുളം സെന്‍ട്രല്‍, എളമക്കര, കാലടി സ്റ്റേഷനുകളില്‍ അജി തോമസിനെതിരെ വഞ്ചന കുറ്റത്തിന് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സമാന രീതിയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്നും അന്വേഷിച്ചു വരുകയാണെന്ന് പോലീസ് വ്യക്തമാക്കി. മുളവുകാട് സി.ഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ സുനേഖ്, എ.എസ്.എ ശ്യംകുമാര്‍, പോലീസുകാരായ അലോഷ്യസ്, അമൃതേഷ്, തോമസ് ജോര്‍ജ്, സിബില്‍ ഭാസി, അരുണ്‍ ജോഷി, തോമസ് പോള്‍ എന്നിവരാണ് അജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....