റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. എറണാകുളം എക്‌സൈസ് റേഞ്ചിലെ സിവില്‍ ഓഫിസര്‍ വാണിയക്കാട് ആലിംഗപൊക്കം അറക്കപ്പറമ്പില്‍ എജെ അനീഷിന് എതിരെയാണ് കേസ്. കോട്ടുവള്ളി കൈതാരം കുഴുവേലിപ്പാടത്ത് ദേവകൃഷ്ണന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ പോലീസാണ് അനീഷിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിരിക്കുന്നത്.

ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി. റഷ്യയിലെ കൃഷിത്തോട്ടത്തില്‍ ഉള്‍പ്പെടെ ജോലി വാഗ്ദാനം ചെയ്ത് 65 പേരില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റുകയായിരുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ള 21 പേര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. ഇയാള്‍ മുന്‍പ് ജോലിക്കെത്തിച്ചു എന്ന് അവകാശപ്പെടുന്ന ഒരു യുവാവാണ് ഇവിടെ ജോലി ഉണ്ടെന്നും അനീഷിനെ ബന്ധപ്പെടാനും പറയുന്നത്. രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ ജോലി നല്‍കാമെന്ന് അനീഷും ഇവര്‍ക്ക് ഉറപ്പുനല്‍കി.

എന്നാല്‍ വലിയ തുകയായതിനാല്‍ കരാറുണ്ടാകണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ജോലി ഉള്ളതിനാല്‍ കരാറിലേര്‍പ്പെടാനാവില്ലെന്നായിരുന്നു പറഞ്ഞത്. എക്‌സൈസ് യൂണിഫോമിലുള്ള ഫോട്ടോയും മറ്റും കാണിച്ചാണ് അനീഷ് പണം വാങ്ങിയെടുത്തത്. പണം നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോള്‍ പണം തിരിച്ചുതരാമെന്ന് പറഞ്ഞു. എന്നാല്‍ ഇതും നീട്ടിക്കൊണ്ടുപോവുകയായിരുന്നു. വീട്ടില്‍ അന്വേഷിച്ചു ചെന്നെങ്കിലും ആളുണ്ടായിരുന്നില്ല. ജോലി സ്ഥലത്തും ഇയാള്‍ എത്തുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നത്. ഒരു കമ്പനിയുടെ പേരില്‍ വാട്‌സ്‌ആപ്പ് വഴി അനീഷ് ചിലര്‍ക്ക് ഓഫര്‍ ലെറ്റര്‍ അയച്ചുകൊടുത്തിരുന്നു. ഈ കത്ത് വ്യാജമാണെന്ന് സംശയമുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...

​’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച;...

0
ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന...

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...