Thursday, April 25, 2024 7:58 pm

കെ റെയില്‍ പദ്ധതിയുടെ സര്‍വ്വേക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയുടെ സര്‍വ്വേക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്ര റെയില്‍ ബോര്‍ഡിന്‍റെ അനുമതിക്ക് ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂ. കെ റെയില്‍ സര്‍ക്കാരിന് നല്‍കിയ 20 കോടിയില്‍ 8.52 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിനു വേണ്ടിയാണ് ഈ പണം ചെലവഴിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കെ റെയിലിന് കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് നടപടികളെടുത്തതെന്ന് മന്ത്രി പറഞ്ഞു. തത്വത്തില്‍ കേന്ദ്രത്തിന്‍റെ അംഗീകാരമുണ്ടായിരുന്നു. ഇത് അനുസരിച്ചാണ് സമൂഹികാഘാത പഠനവും സര്‍വ്വേയും നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഞ്ഞക്കുറ്റി സ്ഥാപിച്ചത് വെറും മാര്‍ക്കിങിന് വേണ്ടി മാത്രമായിരുന്നു. ഭൂമി ഏറ്റെടുക്കലല്ല അതുകൊണ്ട് ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സര്‍വ്വേ നമ്പര്‍ പ്രസിദ്ധീകരിച്ചതിന്‍റെ അര്‍ത്ഥം ഭൂമി അറ്റാച്ച് ചെയ്തു എന്നല്ലെന്നും മന്ത്രി അറിയിച്ചു.

ഭൂമി വില്‍പ്പനയ്‌ക്കോ, വായ്പയെടുക്കുന്നതിനോ തടസമില്ല. ക്രയവിക്രയത്തിനും തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കരമടക്കലിന് അടക്കം തടസം വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചോദ്യത്തരവേളയില്‍ മന്ത്രി മറുപടി നല്‍കി.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...

യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജി.സി.എ.എയുടെ പ്രവർത്തനാനുമതി

0
ദുബൈ: യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.)...