തളിപ്പറമ്പ് : അഞ്ച് ലക്ഷം രൂപയുടെ ഗ്രൂപ്പ് ലോണ്‍ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികള്‍ക്കെതിരെ വിശ്വാസ വഞ്ചനക്ക് കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത് പോലീസ്. തളിപ്പറമ്പ് ഏഴാംമൈലിലെ എം.പി.എം.ഹൗസില്‍ പി.ഡി. സജിന (45)യുടെ പരാതിയിലാണ് പൂമംഗലം സ്വദേശി സൂര്യ (28), ഭര്‍ത്താവ് കാഞ്ഞിരങ്ങാട് സ്വദേശി റിനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പരാതിക്കാരിയെ അഞ്ച് ലക്ഷം രൂപയുടെ ഗ്രൂപ്പ് ലോണ്‍ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 2019 ഓക്ടോബര്‍ 24 മുതല്‍ 2021 ജനുവരി 18 വരെയുള്ള കാലയളവില്‍ പ്രതികള്‍ പല തവണകളായി 1,07,000 രൂപ കൈപ്പറ്റുകയും പിന്നീട് ലോണ്‍ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ തുക തിരിച്ചു നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.