മാട്രിമോണിയല്‍ ഏജന്‍സികളുടെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് മാട്രിമോണിയല്‍ ഏജന്‍സികളുടെ പേരില്‍ പണം തട്ടുന്ന സംഘങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നു. വധുവിനെയും വരനെയും അന്വേഷിക്കുന്ന ആളുകളുടെ ഫോണ്‍ നമ്പരുകള്‍ തേടി പിടിച്ച് ഇവരെ ഫോണില്‍ ബന്ധപ്പെടുകയും വിവാഹം നടത്തി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. പിന്നീട് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം കുറച്ച് ആളുകള്‍ക്ക് താല്പര്യമുണ്ട് എന്ന തരത്തില്‍ വീണ്ടും ബന്ധപ്പെടുകയും ഒരു നിശ്ചിത തുക തന്നാല്‍ ഇവരുടെ ഫോണ്‍ നമ്പര്‍ തരാം എന്ന് പറയുകയും ചെയ്യുന്നു. വിവാഹം നടക്കുമല്ലോ എന്ന് കരുതി പണമടച്ച് നമ്പരുകള്‍ അടങ്ങുന്ന കത്ത് പോസ്റ്റല്‍ വഴി കയ്യില്‍ കിട്ടുമ്പോഴാണ് ചതി മനസിലാകുക. തന്നിരിക്കുന്ന നമ്പരുകള്‍ എല്ലാം നിലവിലില്ലാത്തതും വ്യാജവുമായിരിക്കും.

പിന്നീട് ഈ ഏജന്‍സികളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ കിട്ടുകയുമില്ല. കയ്യിലുള്ള പണവും ഉപഭോക്താക്കള്‍ക്ക്‌ നഷ്ടമാകുന്നു. കഴിഞ്ഞ ദിവസമാണ് തണ്ണിത്തോട് സ്വദേശിയായ യുവാവിന് ഇത്തരത്തില്‍ പണം നഷ്ടമായത്. സമൂഹ മാധ്യമങ്ങള്‍ വഴി നമ്പരുകള്‍ പ്രചരിപ്പിച്ചും ഇത്തരക്കാര്‍ ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നുണ്ട്. ഈ ചതിക്കുഴി മനസിലാകാതെ ജില്ലയില്‍ നിരവധി യുവതി യുവാക്കളും കുടുംബങ്ങളുമാണ് ചതിയില്‍പ്പെട്ടത്. തട്ടിപ്പിന് ഇരയായവര്‍ ഇവര്‍ക്ക് എതിരെ പരാതി നല്‍കിയിട്ടും കാര്യമില്ല. സൈബര്‍ സെല്ലും പോലീസും നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ പലപ്പോഴും ഇവരെ പിടികൂടുവാനും കഴിയാറില്ല. ഇത്തരത്തില്‍ വലിയ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...