ജനവാസമേഖലയില്‍ കടുവയും പുലിയും : പിടികൂടാന്‍ വനംവകുപ്പിന് കൂടില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കടുവയെയും പുലിയെയും പിടികൂടാന്‍ കൂടിന്റെ അപര്യാപ്തതയില്‍ വലഞ്ഞ് വനം വകുപ്പ്. റാന്നി, കോന്നി വനം ഡിവിഷനുകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് ജില്ലയിലെ വന മേഖല. ഈ രണ്ട് വനം ഡിവിഷനുകളിലെ ആര്‍.ആര്‍.റ്റി സംഘങ്ങള്‍ ആണ് ജില്ലയിലെ കടുവയുടെയും പുലിയുടെയും സാന്നിധ്യമുണ്ടാകുന്ന പ്രദേശത്ത് ഇവയെ കുടുക്കാന്‍ കൂട് സ്ഥാപിക്കുന്നത്. എന്നാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കടുവയും പുലിയും ഇറങ്ങിയാല്‍ കൂട് സ്ഥാപിക്കുന്നതില്‍ നിസഹായരാണ് ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കോന്നി ആര്‍.ആര്‍.റ്റി യുടെ കീഴില്‍ രണ്ട് കൂടുകളാണ് ഉള്ളത്. കോന്നി മണ്ഡലത്തിലെ 11 ഗ്രാമ പഞ്ചായത്തുകളില്‍ കടുവയും പുലിയും ഇറങ്ങിയാല്‍ ഈ കൂടുകള്‍ കൊണ്ട് വേണം ഇവയെയെല്ലാം പിടികൂടുവാന്‍.

കോന്നി പാടം റേഞ്ചില്‍ പെടുന്ന ഇഞ്ചപ്പാറ, പാക്കണ്ടം, കാരയ്ക്കാക്കുഴി പ്രദേശങ്ങളില്‍  നിരവധി തവണയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ഒരു സ്ഥലത്ത് കൂട് സ്ഥാപിച്ചു കഴിഞ്ഞാല്‍ മൃഗം കെണിയില്‍ വീഴുന്നതിന് മുന്‍പ് തന്നെ അടുത്ത സ്ഥലത്ത് സ്ഥാപിക്കാന്‍ ഈ കൂട് എടുത്തുകൊണ്ട് പോകുകയാണ് വനപാലകര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതിലൂടെ പുലി ഭീതി അകറ്റുവാനും വനം വകുപ്പിന് കഴിയുന്നില്ല. പത്തനംതിട്ട ജില്ലയില്‍ അടുത്ത കാലത്ത് പുലിയും കടുവയും ഇറങ്ങുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ പുതിയ കൂടുകള്‍ എത്തിക്കാന്‍ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...