തൃശൂർ പൂരത്തിന് പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ ; നടപടി സുരേഷ് ഗോപിയുടെ നിവേദനത്തിന് പിന്നാലെ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ പൂരത്തിന് പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ. ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം – തൃശ്ശൂർ – കൊല്ലം റൂട്ടിൽ അൺറിസർവ്ഡ് മെമു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ നിവേദനത്തിന് പിന്നാലെയാണ് നടപടി. ഈ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് ഞാൻ നൽകിയ നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയിൽവേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ഏപ്രിൽ 26 ഞായറാഴ്ചയാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഈ സർവീസിനായി റെയിൽവേ സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ 06187 (കൊല്ലം – തൃശ്ശൂർ സ്പെഷ്യൽ). തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്ച). പുറപ്പെടുന്ന സമയം: കൊല്ലത്ത് നിന്ന് രാവിലെ 08:20-ന്. എത്തിച്ചേരുന്ന സമയം: തൃശ്ശൂരിൽ ഉച്ചയ്ക്ക് 01:30-ന്. ട്രെയിൻ നമ്പർ 06188 (തൃശ്ശൂർ – കൊല്ലം സ്പെഷ്യൽ). തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്ച). പുറപ്പെടുന്ന സമയം: തൃശ്ശൂരിൽ നിന്ന് രാത്രി 09:30-ന്. എത്തിച്ചേരുന്ന സമയം: കൊല്ലത്ത് തിങ്കളാഴ്ച പുലർച്ചെ 02:30-ന്.

പരവൂർ, വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, മര്യാപുരം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂർ എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ.രാത്രികാലങ്ങളിൽ തിരികെ പോകുന്നവർക്ക് ഏറെ ആശ്വാസകരമായ ഈ സർവീസ് വഴി പൂരത്തിന് എത്തുന്നവർക്ക് സുരക്ഷിതമായും വേഗത്തിലും തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...