കോഴിക്കോട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ തട്ടിപ്പ്. സ്ഥാപനത്തില്‍ ഓഡിറ്റ് നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. സഹകരണ വകുപ്പിന്റെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദം നടക്കാവ് കോ ഓപറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയില്‍ സഹകരണ വകുപ്പിലെ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്ഥാപനത്തിലെ അക്കൗണ്ടന്റ് ദിവ്യയും സെക്രട്ടറി രെജുവുമാണ് ഒന്നും രണ്ടും പ്രതികള്‍. സൊസൈറ്റിയുടെ ലോക്കറിലുള്ള സ്വര്‍ണാഭരണം സൂക്ഷിച്ച പാക്കറ്റുകള്‍ എണ്ണി നോക്കിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്.

പ്രാഥമിക പരിശോധനയില്‍ 30 സ്വര്‍ണ പാക്കറ്റുകള്‍ കുറവുള്ളതായി കണ്ടെത്തി. തുടര്‍ന്ന് വിശദ പരിശോധന നടത്തിയപ്പോള്‍ 48 പാക്കറ്റുകള്‍ കുറവ് ഉള്ളതായും ലിസ്റ്റില്‍ ഇല്ലാത്ത ഏഴ് പാക്കറ്റുകള്‍ അധികമായും കണ്ടെത്തി. സ്ഥാപനത്തിലെ അക്കൗണ്ടന്റായ ദിവ്യ, വിവിധ വ്യക്തികളുടെ പേരില്‍ വ്യാജമായി സ്വര്‍ണപ്പണയ വായ്പയിലൂടെ ഫണ്ട് തട്ടിയെടുത്തതായി ഓഡിറ്റ് ടീം കണ്ടെത്തി. സൊസൈറ്റിയുടെ സെക്രട്ടറി രെജുവിന്റെ സഹായമില്ലാതെ സ്‌ട്രോങ്ങ് റൂം തുറക്കാന്‍ ആവില്ല. സെക്രട്ടറിയുടെ സഹായത്തോടെയാണ് പണം അപഹരിച്ചത് എന്നാണ് കണ്ടെത്തല്‍. സ്വര്‍ണ പാക്കറ്റുകള്‍ പൊട്ടിച്ച് മറ്റു പാക്കറ്റുകളിലാക്കി ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമം നടന്നു. സംഭവത്തില്‍ നടക്കാവ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....