വൈദ്യുതിച്ചാർജ് അടച്ചിട്ടില്ല – രാത്രി കണക്ഷൻ വിച്ഛേദിക്കും ; കെഎസ്ഇബിയുടെ പേരിലും തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

റാന്നി : പണംതട്ടിപ്പുകാർ കെ.എസ്.ഇ.ബിയുടെ പേരിലും വ്യാജസന്ദേശവുമായി രംഗത്ത്. വൈദ്യുതിച്ചാർജ് അടച്ചിട്ടില്ലെന്നും കണക്ഷൻ വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുമായിട്ടാണ് മൊബൈൽ ഫോണുകളിൽ സന്ദേശമെത്തുന്നത്. രാത്രി കണക്ഷൻ വിച്ഛേദിക്കുമെന്നാണ് മുന്നറിയിപ്പ്. സന്ദേശം ലഭിച്ച പലരും ആ നമ്പറുകളിലേക്ക് ബന്ധപ്പെട്ടപ്പോൾ ഓൺലൈൻ ആയി അടച്ചവരെയാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു മറുപടി.

പണം അടച്ചവരോട് വീണ്ടും പത്ത് രൂപ മാത്രം ഇവരുടെ നമ്പറിലേക്ക് അയയ്‌ക്കുവാനാണ് ഇംഗ്ലീഷിൽ നൽകുന്ന നിർദേശം. ഇതിലൂടെ അവരുടെ ബാങ്ക് അക്കൗണ്ടടക്കമുള്ള വിവരം കൈക്കലാക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കെ.എസ്.ഇ.ബി റാന്നി നോർത്ത് സെക്ഷൻ അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒപ്പം നവമാധ്യമങ്ങളിൽ ഇത്തരം സന്ദേശം നൽകുന്ന ഫോൺ നമ്പറുകളിലേക്ക് വിളിക്കുകയോ എ.ടി.എം കാർഡിന്റെ നമ്പർ നൽകുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...