സ്ഥലക്കച്ചവടത്തിന്റെ പേരിൽ തട്ടിപ്പ് ; സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: സ്ഥലക്കച്ചവടത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ മൂവാറ്റുപുഴ പോലീസ് പിടികൂടി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സജിത് കുമാറാണ് പിടിയിലായത്. പണം നഷ്ടപ്പെട്ട മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയെത്തുടർന്നായിരുന്നു പോലീസ് അന്വേഷണം. സ്ഥലക്കച്ചവടത്തിന് പരസ്യം നൽകുന്നവരെ ബ്രോക്കർ എന്ന വ്യാജേന ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിക്കുകയാണ് സജിത്തും കൂട്ടാളി മണിയും ചെയ്തിരുന്നത്. പൈസയ്ക്ക് അത്യാവശ്യമുളളവരെന്ന് മനസ്സിലാക്കിയാൽ, വെളുപ്പിക്കാനുള്ള കള്ളപ്പണം കൈവശമുള്ളവരെ അറിയാമെന്ന് പറഞ്ഞ് തട്ടിപ്പിന് തുടക്കമിടും. 15 ശതമാനം കമ്മീഷൻ നൽകിയാൽ മതിയെന്നും ഇടപാടിൽ പാളിച്ചകളില്ലെന്നും പറഞ്ഞ് ഇവർ ഇരകളുടെ വിശ്വാസം നേടും.

സിനിമകളിൽ ഉപയോഗിക്കുന്ന കറൻസിയുടെ മാതൃകയാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. വ്യാജ നോട്ടുകെട്ടുകൾക്കിടയിൽ കുറച്ച് യഥാർത്ഥ നോട്ടുകൾ വെച്ച് ഇടപാടുകാർക്ക് വിശ്വാസ്യത ഉറപ്പാക്കും. സജിത്തും സംഘവും വലയിലാക്കിയ ഏറ്റവും പുതിയ ഇര മൂവാറ്റുപുഴ സ്വദേശിയാണ്. സജിത്തിന്റെ നിർദ്ദേശപ്രകാരം കമ്മീഷനായി 15 ലക്ഷം രൂപ ഇദ്ദേഹം കൈമാറി. എന്നാൽ, തിരികെ നൽകിയത് 85 ലക്ഷം രൂപയുടെ വ്യാജ കറൻസികളാണ്. ചതി മനസ്സിലാക്കിയ മൂവാറ്റുപുഴ സ്വദേശി ഉടൻ തന്നെ പോലീസിൽ പരാതി നൽകി. മണിയും സജിത്തും ബന്ധപ്പെട്ട ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വാഴൂർ സ്വദേശിയായ മണി ആദ്യം പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന സജിത്തിനെ മൂവാറ്റുപുഴ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തിരുവനന്തപുരം കവടിയാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...