പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാതോലിക്കേറ്റ് കോളജില്‍ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മിനി ആയുര്‍വേദ ദിന സന്ദേശം നല്‍കി. ആയുഷ് മിഷന്‍ ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. എസ് അഖില, കോളജ് മലയാള വിഭാഗം മേധാവി ഡോ. പി ജെ ബിന്‍സി, അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂസന്‍ ബ്രൂണോ, തിരുവല്ല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു തോമസ്, കടമ്പനാട് സര്‍ക്കാര്‍ ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍ ഡോ.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കോളജ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലികാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആയുര്‍വേദം മാനവരാശിക്കും ഭൂമിക്കുംഎന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ക്ലാസ്സ് എടുത്തു. ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ്, ഫുഡ് ഫെസ്റ്റ് ആയുര്‍വേദ എക്‌സ്‌പോ എന്നിവയും സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളും ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ഒരാഴ്ചകാലം ആയുര്‍വേദവുമായി ബന്ധപ്പെട്ടസെമിനാര്‍, ബോധവല്‍ക്കരണ ക്ലാസ്, മെഡിക്കല്‍ ക്യാമ്പ്, യോഗാ ക്ലാസ്, ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം ; രോഗിയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ്...

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി....

ഹോർമുസിൽ സൗദി, ഖത്തർ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ഇറാന്റെ ആക്രമണം ; അപലപിച്ച് ജിസിസി

0
റിയാദ് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന സൗദി അറേബ്യയുടെ 'വാഡിയൻ', ഖത്തറിന്റെ...

കരൂർ ദുരന്തത്തിൽ പോലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

0
ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ പോലീസിനെയും...

കുംഭമേള വൈറൽ പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി നീക്കി

0
കൊച്ചി: കുംഭമേള വൈറൽ താരത്തിന് തിരിച്ചടി. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ്...