ഓണ്‍ലൈന്‍ ബിസിനസിന്റെ പേരിൽ തട്ടിപ്പ് ; ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : ഓണ്‍ലൈന്‍ ബിസിനസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ഒരാള്‍ പിടിയില്‍. ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം എടക്കര സ്വദേശി ടി എം ആസിഫിനെ (46) ആണ് വിദേശത്ത് നിന്ന് തിരിച്ചു വരവേ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഞായാറാഴ്ച രാത്രിയാണ് പിടികൂടിയത്. നൂല്‍പ്പുഴ സ്വദേശിയുടെ പരാതിയില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസിലുള്‍പ്പെട്ടതോടെ വിദേശത്തേക്ക് മുങ്ങിയ ആസിഫിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്കെതിരെ മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറമ്പ് പോലീസ് സ്റ്റേഷനുകളിൽ സമാന കേസുണ്ട്.

ഓണ്‍ലൈന്‍ ബിസിനസ് ആണെന്ന് പറഞ്ഞ് മണി സ്കീമിലേക്ക് ആളെ ചേര്‍ക്കുന്നതിനായി ‘മൈ ക്ലബ് ട്രേഡേഴ്സ് ട്രേഡ് സര്‍വീസസ്, ഇന്റര്‍നാഷണല്‍ എല്‍.എല്‍.പി’ എന്ന കമ്പനിയുടെ പേരില്‍ 2020 ജൂണ്‍ 25ന് ബത്തേരിയിലെ ഹോട്ടലില്‍ യോഗം വിളിച്ചായിരുന്നു തട്ടിപ്പ്. ആളുകളെ ഓണ്‍ലൈന്‍ വേള്‍ഡ് ലെവല്‍ ബിസിനസ് ചെയ്യാമെന്ന് പറഞ്ഞ് പ്രേരിപ്പിച്ച് നിക്ഷേപങ്ങള്‍ നേടിയെടുത്തു. പരാതിക്കാരനില്‍ നിന്ന് 55,000 രൂപയാണ് കവര്‍ന്നത്. 29 പേരില്‍ നിന്നായി 53,20,000 രൂപ നേടിയെടുത്ത ശേഷം ലാഭമോ, അടച്ച തുകയോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...

വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

0
കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക്...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...