മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പ് ;ജാഗ്രത നിര്‍ദേശവുമായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച്‌ ജാഗ്രത വേണമെന്ന നിര്‍ദേശവുമായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനെന്ന പേരില്‍ ചില കമ്പനികളും ഏജന്‍സികളും ജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നതായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.   മാസവാടകയായി വലിയ തുകകളും മറ്റും വാഗ്ദാനം ചെയ്താണ് പണത്തട്ടിപ്പ്.

മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം പാട്ടത്തിനെടുക്കുന്നതിലും വാടകയ്ക്ക് എടുക്കുന്നതിലും ട്രായ്  നേരിട്ടോ അല്ലാതെയോ ബന്ധപ്പെടില്ലെന്ന് വകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു.    മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് DoT / TRAI എന്നിവയോ അവയുടെ ഓഫീസര്‍മാരോ ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ നല്‍കുന്നില്ല. മൊബൈല്‍ ടവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അധികാരപ്പെടുത്തിയ ടെലികോം സേവന ദാതാക്കളുടെയും ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍മാരുടെയും പുതുക്കിയ ലിസ്റ്റ് DoT വെബ്‌സൈറ്റില്‍ ലഭ്യമാണ്.   ഇത് https://dot.gov.in, https://dot.gov.in /infrastructure-provider എന്ന ലിങ്കുകളില്‍ പരിശോധിക്കാാം.

മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് ഏതെങ്കിലും കമ്പനിയോ ഏജന്‍സിയോ വ്യക്തിയോ പണം ആവശ്യപ്പെട്ടാല്‍,   കൂടുതല്‍ ജാഗ്രത പുലര്‍ത്താനും കമ്പനിയുടെ യോഗ്യതാപത്രങ്ങള്‍ പരിശോധിക്കാനും പൊതുജനങ്ങള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്‍റെ  ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കാം.   മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് തങ്ങളുടെ അംഗങ്ങള്‍ പണമൊന്നും ആവശ്യപ്പെടുന്നില്ലെന്ന് ടെലികോം സേവന ദാതാക്കളുടെയും ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍മാരുടെയും അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...