Thursday, April 25, 2024 4:09 am

സംസ്കൃത സർവ്വകലാശാലയിൽ അക്കാദമിക് റൈറ്റിംഗിൽ പ്രഥമ ശില്പശാല ആഗസ്റ്റ് 10ന്

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്റ് പ്ലാനിന്റെ ഭാഗമായി ഭാഷാവിവർത്തനം, അക്കാദമിക് റൈറ്റിംഗ് എന്നീ വിഷയങ്ങൾ വിദഗ്ധ പരിശീലനം ലക്ഷ്യമാക്കി അധ്യാപകർക്കായി ശില്പശാലകൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10 രാവിലെ 10ന് കാലടി മുഖ്യ ക്യാമ്പസിലെ അക്കാദമിക് ബ്ലോക്കിൽ സംഘടിപ്പിക്കുന്ന പ്രഥമ ശില്പശാലയിൽ സാഹിത്യ വിവർത്തകയും മലയാളം സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറുമായ ഡോ.ഇ.വി ഫാത്തിമ ക്ലാസ്സുകൾ നയിക്കും.

വൈസ് ചാൻസലർ പ്രൊഫസർ എം.വി നാരായണൻ ആമുഖ പ്രഭാഷണം നിർവ്വഹിക്കും. ഡോ.ശീതൾ എസ് കുമാർ, ഡോ.കെ.എൽ പത്മദാസ് എന്നിവർ പ്രസംഗിക്കും. ശില്പശാല വൈകിട്ട് നാലിന് സമാപിക്കും. മൂന്ന് ഘട്ടങ്ങളിലായി ഈ വർഷം സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിൽ ആദ്യ ശില്പശാലയാണിത്. തുടർന്നുളള ശില്പശാലകൾ നയിക്കുന്നത് ന്യൂഡൽഹി അശോക സർവ്വകലാശാലയിലെ സംസ്കൃത അധ്യാപകൻ ഡോ.നരേഷ് കീർത്തി നാരായണൻ, വിയന്ന സെൻട്രൽ യൂറോപ്യൻ സർവ്വകലാശാലയിലെ അധ്യാപകൻ ഡോ.സഞ്ജയ് കുമാർ എന്നിവരായിരിക്കും.

കേന്ദ്രീകൃതമായ അക്കാദമിക് റൈറ്റിംഗ് പരിശീലന സംവിധാനമാണ് ഈ ശില്പശാലകളിലൂടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിലവിൽ വരുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഇത്തരം പരിശീലന സംവിധാനം ഇദംപ്രഥമമാണെന്ന് സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗ് കോ-ഓർഡിനേറ്റർ ഡോ.ശീതൾ എസ് കുമാർ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....