കോഴിക്കോട്ട് മറ്റൊരു യുവാവിനെ കാണാതായ സംഭവത്തിലും സ്വർണക്കടത്ത് ബന്ധമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇര്‍ഷാദിനും ദീപകിനും പിന്നാലെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവിന്റെ തിരോധാനത്തിലും സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം.ചെക്യാട്ട് നിന്ന് യുവാവിനെ കാണാതായ സംഭവത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം. ഖത്തറില്‍ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കല്‍ പറമ്പത്ത് റിജേഷ്( 35) നെയാണ് ജൂണ്‍ 16 മുതല്‍ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

ജൂണ്‍ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂണ്‍ 16 ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ഇയാളെക്കുറിച്ച്‌ യാതൊരു വിവരവും ഇല്ലാതെയായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ നാട്ടില്‍ പോയെന്നാണ് അറിയിച്ചത്. ഇതിനിടയില്‍ അജ്ഞാതര്‍ പല ചവണ റിജേഷിനെ അന്വേഷിച്ച്‌ വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം കൂടി. ഇതോടെയാണ് പരാതിയുമായി ഇവര്‍ പോലീസിനെ സമീപിച്ചത്.

റിജേഷിന്റെ മാതാപിതാക്കളുടെ പരാതിയില്‍ വളയം പോലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അജ്ഞാതര്‍ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വര്‍ണ്ണത്തിന് വേണ്ടിയാണെന്നാണ് പോലീസ് കരുതുന്നത്. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട ഇ‍ര്‍ഷാദിന്റെ വാര്‍ത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കള്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പോലീസിന് മുന്‍പാകെ എത്തിയത്.

റിജേഷിനെ കാണാതായ സംഭവത്തില്‍ മൂന്ന് സാധ്യതകളാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഒന്നെങ്കില്‍ നാട്ടിലെത്തിയ റിജേഷിനെ പൊട്ടിക്കല്‍ സംഘം പിടികൂടിയിരിക്കാം അല്ലെങ്കില്‍ തട്ടിക്കൊണ്ടു പോയതാവാം. അതുമല്ലെങ്കില്‍ സ്വര്‍ണം കൈക്കലാക്കാന്‍ വേണ്ടി റിജേഷ് സ്വയം മാറി നിന്നതുമാവാം. റിജേഷിന്റെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിച്ച്‌ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. ഒന്നരമാസത്തിലേറെയായി റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണമാണ് പരാതി നല്‍കാതിരുന്നതെന്നാണ് ഇയാളുടെ ബന്ധുക്കളുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...