നിലയ്ക്കലിൽ സൗജന്യ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് പ്രവർത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ഇടത്താവളമായ നിലയ്ക്കലിൽ തീർഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് പ്രവർത്തനം തുടങ്ങി. ശബരിമല എ.ഡി.എം അർജുൻ പാണ്ഡ്യൻ വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു.
അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷനും ടിവിഎസ് ആൻഡ് സൺസും ചേർന്നാണ് വർക്ക് ഷോപ്പ് പ്രവർത്തിപ്പിക്കുക.

ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈനുണ്ട്. നമ്പർ: 0473 5205309, 8281502520. നിലയ്ക്കലിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് സേവനം ഉപയോഗപ്പെടുത്താം. നിലയ്ക്കലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിലയ്ക്കൽ പോലീസ് സ്‌പെഷൽ ഓഫീസർ മഹേഷ് ദാസ്, നിലയ്ക്കൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കെ. ഹരീഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മരാമത്ത് എ.ഇ. ഹരീഷ്, അജി (ആർ.ടി.ഒ സേഫ് സോൺ), അഖില ഭാരത അയ്യപ്പ സേവാ സംഘം ക്യാമ്പ് ഓഫീസർ ജി. രാധാകൃഷ്ണൻ, കെ. പരമശിവം, രാകേഷ് കുമാർ (മഹീന്ദ്ര), ഉമാമഹേശൻ (ടി.വി.എസ്) തുടങ്ങിയവർ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....