പത്തനംതിട്ട : മോട്ടോര്‍ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്നു നടത്തുന്ന 31-ാംമത് റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി 15ന് രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. കോഴഞ്ചേരി മുത്തൂറ്റ് ഐ കെയറിന്റെയും തിരുവല്ല ഐ മൈക്രോ സര്‍ജറിയുടെയും നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പ് പത്തനംതിട്ട നഗരസഭ അധ്യക്ഷ റോസിലിന്‍ സന്തോഷ് ഉദ്ഘാടനം ചെയ്യും. ഓട്ടോറിക്ഷ, ബസ്, ടാക്സി, ടിപ്പര്‍ ലോറികള്‍ തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആര്‍ടിഒ ജിജി ജോര്‍ജ് അറിയിച്ചു.
സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നാളെ രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡില്‍
RECENT NEWS
Advertisment