തക്കാളി വാങ്ങിയാൽ മൊബൈൽ ഫോൺ ഫ്രീ; ഓഫറുമായി കച്ചവടക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പച്ചക്കറി വിലവർധന ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്നു. തക്കാളി വിലവർധന മുകളിലേക്ക് തന്നെ പോകുമ്പോൾ തക്കാളി വാങ്ങിയാൽ മൊബൈൽ ഫോൺ ഫ്രീ എന്നാണ് ഓഫർ. മധ്യപ്രദേശിലാണ് സംഭവം. രണ്ട് കിലോ തക്കാളി വാങ്ങിയാൽ മൊബൈൽ ഫോൺ ഫ്രീ എന്നാണ് മധ്യപ്രദേശിലെ അശോക് ന​ഗറിലെ ഒരു കച്ചവടക്കാരൻ ഓഫർ വെച്ചിരിക്കുന്നത്. തക്കാളി വില ഉയർന്നതോടെ കച്ചവടം മോശമായി. ഇതോടെയാണ് അഭിഷേക് അ​ഗർവാൾ എന്ന കച്ചവടക്കാരൻ തക്കാളി വാങ്ങുന്നവർക്ക് മൊബൈൽ ഫോൺ സൗജന്യം എന്ന ഓഫർ കൊണ്ടുവന്നത്. തക്കാളി വാങ്ങുന്നവർക്ക് സ്മാർട്ട് ഫോൺ എന്ന ഓഫർ വെച്ചതോടെ തന്റെ കടയിലെ കച്ചവടം കൂടിയതായാണ് അഭിഷേക് അ​ഗർവാൾ പറയുന്നത്.

പച്ചക്കറിക്ക് കിലോ 100 രൂപയാണ് രാജ്യത്തെ ശരാശരി വില. ഡൽഹിയിൽ കിലോയ്ക്ക് 127രൂപയും ലഖ്നൗവിൽ 147 രൂപയും ചെന്നൈയിൽ 105 രൂപയുമാണ് വില. വില ഉയർന്നതോടെ ഉത്തർപ്രദേശിലെ ഒരു കടയുടമ ബൗൺസറുകളെ തക്കാളിയുടെ സുരക്ഷക്കായി നിർത്തി എന്ന വാർത്തയും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാരണാസിയിലെ അജയ് ഫൗജി എന്ന കച്ചവടക്കാരനാണ് മോഷണം തടയാനായി ബൗൺസറുകളെ കൊണ്ടുവന്നത്. വിലവർധനയെ തുടർന്ന് പലരും ബഹളമുണ്ടാക്കുന്നതും മോഷണവും പതിവായതോടെയാണ് ബൗൺസറുകളെ സുരക്ഷയ്ക്ക് നിർത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....