ദുബൈ : പുതുവത്സര അവധിദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയിൽ സൗജന്യ പാർക്കിങ്. റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ് നിലവിലുള്ളതിനാൽ തുടർച്ചയായി രണ്ടു ദിവസം ദുബൈയിലെ താമസക്കാർക്ക് സൗജന്യം ആസ്വദിക്കാനാവും. മൾട്ടിലെവൽ പാർക്കിങ്ങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യം ലഭിക്കുക. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി മൂന്നു ദിവസം തുടർച്ചയായി ഇത്തവണ പുതുവത്സര ദിനാഘോഷത്തിന് ലഭിക്കും. സ്വകാര്യ, പൊതു മേഖലകളിലെ ജീവനക്കാർക്ക് നേരത്തേതന്നെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആർ.ടി.എയുടെ ടെക്നിക്കൽ ടെസ്റ്റിങ്, കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ എന്നിവയും അടഞ്ഞുകിടക്കും. ദുബൈ മെട്രോ ഞായറാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച രാത്രി 11.59 വരെ തുടർച്ചയായി സർവിസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ദുബൈ ട്രാം ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ജനുവരി രണ്ട് പുലർച്ച ഒരു മണി വരെയും സർവീസ് നടത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























