മുംബൈ : അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചവർ അതിനെ കുറിച്ച് തീരുമാനം പറയുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞങ്ങൾക്കാർക്കും ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാലല്ലേ അതിനെ കുറിച്ച് പറയേണ്ടതുള്ളൂവെന്ന് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. എന്നാൽ ഇങ്ങനെയുള്ള കാര്യം രാഷ്ട്രീയ വൽക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. ഓരോരുത്തരുടേയും ആത്മീയ കാര്യമാണ്. ചിലർ വിശ്വാസിയാവാം, ആവാതിരിക്കാം. അതെല്ലാം വ്യക്തിപരമാണ്. എന്നാൽ ഇതിനെ പൂർണമായും രാഷ്ട്രീയ വൽക്കരിക്കാനുള്ള ശ്രമം ശരിയല്ല. ബാക്കിയെന്താണെന്ന് പാർട്ടി പറയേണ്ട സമയത്ത് പറയും. കോൺഗ്രസിലെ രണ്ടുപേർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. ആത്മീയ കാര്യങ്ങളിൽ രാഷ്ട്രീയ വത്കരണം ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























