ഇതുവരെ യാത്ര ചെയ്യാത്തവർക്ക് കൊച്ചി മെട്രോയിൽ സൗജന്യയാത്രയൊരുക്കി അധികൃതർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇതുവരെ കൊച്ചി മെട്രോയിൽ സഞ്ചരിച്ചിട്ടില്ലാത്ത എറണാകുളത്തെ പൊതുജനങ്ങൾക്ക് ഞായറാഴ്ച സൗജന്യ യാത്രയൊരുക്കി അധികൃതർ. 100 പേരടങ്ങുന്ന ആദ്യസംഘത്തിന് രാവിലെ 11ന് പുളിഞ്ചുവട് സ്റ്റേഷൻ മുതൽ കുസാറ്റ് വരെയും തിരിച്ചും യാത്ര ചെയ്യാം. 12.30 ന് 125 പേരടങ്ങുന്ന രണ്ടാം സംഘത്തിന് വൈറ്റില മെട്രോ സ്റ്റേഷൻ മുതൽ എം.ജി റോഡ് വരെയും തിരിച്ചുമായിരിക്കും യാത്ര ചെയ്യാൻ സൗകര്യമൊരുക്കുക.

വൈകീട്ട് നാലിന് തുടങ്ങുന്ന മൂന്നാമത്തെ സംഘത്തിന്റെ യാത്രയിൽ 150 പേർക്ക് പങ്കെടുക്കാം. ജെഎൽഎൻ സ്റ്റേഡിയം മുതൽ പത്തടിപ്പാലം വരെയായിരിക്കും ഇവർക്ക് യാത്ര ചെയ്യാനാകുക. കൊച്ചി മെട്രോ ഉദ്യോഗസ്ഥർ യാത്രയിൽ പങ്കുചേരുകയും മെട്രോ ട്രെയിനിന്റെയും സ്റ്റേഷന്റെയും ഉള്ളിലെ പ്രത്യേകതകൾ വിശദീകരിക്കുകയും ചെയ്യും. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റ് കൗണ്ടറിലെത്തി സംഘത്തിലുള്ളവരുടെ എണ്ണം സംബന്ധിച്ച വിവരം കൈമാറണം. ശേഷം കെഎംആർഎൽ ഉദ്യോഗസ്ഥർ ഇവരെ ട്രെയിനിലേക്ക് കൂട്ടിക്കൊണ്ടുപോകും. സംഘത്തിലെ ഏതെങ്കിലും വ്യക്തി നിശ്ചയിച്ചിരിക്കുന്ന സ്റ്റേഷനും കടന്ന് യാത്ര ചെയ്താൽ ടിക്കറ്റിങ് സംവിധാനം അനുസരിച്ചുള്ള നിരക്ക് അവരിൽനിന്ന് ഈടാക്കുമെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കരയില്‍ വീണ്ടും കാട്ടാന ആക്രമണം : ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍

0
വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ കാട്ടാന ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ  രാത്രിയിലും വടശ്ശേരിക്കരയിലെ ജനവാസമേഖലയില്‍...

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...