വനം വകുപ്പിന്റെ സൗജന്യ വൃക്ഷതൈ വിതരണം നാളെ (ജൂണ്‍ 5) മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു. ലോക പരിസ്ഥിതി ദിനമായ നാളെ (ജൂണ്‍ 5) മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.

വരുന്ന മൂന്നു വര്‍ഷങ്ങളിലായി വൃക്ഷതൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സര്‍ക്കാരേതര സംഘടനകള്‍ക്കും തൈകള്‍ ലഭ്യമാക്കും. സൗജന്യമായി കൈപ്പറ്റുന്ന തൈകള്‍ വില്‍ക്കാനോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല. ഇക്കാര്യം വനം വകുപ്പ് അധികൃതര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തും. കൊല്ലം വന മേഖലയിലായി (തിരുവനന്തപുരം-207000, കൊല്ലം-203500, പത്തനംതിട്ട-163000, ആലപ്പുഴ-225000,കോട്ടയം-200000)ആകെ 9,98,500 തൈകള്‍ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

എറണാകുളം റീജനില്‍ എറണാകുളം-210000, ഇടുക്കി-205000, തൃശൂര്‍-225000, പാലക്കാട്-220000) ആകെ 86,00,00 തൈകളും സജ്ജമാക്കി.
കോഴിക്കോട് വനം റീജനില്‍ (കാസറകോഡ്-52700, കണ്ണൂര്‍-50000, കോഴിക്കോട്-40000, വയനാട്-40000, മലപ്പുറം-50000) ആകെ 23,27,00 തൈകളും വിതരണത്തിന് തയാറാണ്. ഇത്തരത്തില്‍ ആകെ 20,91,200 തൈകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്. തൈകള്‍ അതത് വനം വകുപ്പ് ഓഫീസുകളില്‍ നിന്നും നാളെ (ജൂണ്‍ 5) മുതല്‍ ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കം ; കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന്...

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ് ; ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ

0
കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ...

ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന ആവശ്യവുമായി സൗദി കിരീടാവകാശി ; നിരസിച്ച് ട്രംപ്, റിപ്പോർട്ട്

0
വാഷിങ്ടൺ : ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...