സർക്കാരിന്റെ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി പാളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാരിന്റെ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി പാളി. പദ്ധതിക്ക് എസ്എസ്കെയുടെ സ്‌പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതി നിഷേധിച്ചു. കൈത്തറി ഡയറക്ടര്‍ നല്‍കിയത് 120 കോടിയുടെ പദ്ധതിയാണ്. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ അം​ഗീകാരവും നൽകിയിരുന്നു. എന്നാൽ പദ്ധതി ഇപ്പോള്‍ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്നാണ് സ്‌പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് തീരുമാനം.

സംസ്ഥാനത്ത് നേരത്തെ മുതൽ തന്നെ സർക്കാർ എയ്ഡഡ് സ്കൂളുകൾ സൗജന്യ യൂണിഫോം പദ്ധതി നടപ്പാക്കിയിരുന്നു. കൈത്തറി മേഖലയുട പുനരുദ്ധാരണം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് യൂണിഫോം കൈത്തറി മേഖലയ്ക്ക് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച കത്തും കൈത്തറി മേധാവി സർക്കാരിന് നൽകിയിരുന്നു. ഇത് സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ ഈ പദ്ധതികൾ നടപ്പാക്കേണ്ട സർവ ശിക്ഷാ കേരളയുടെ സ്പെഷ്യൽ വർക്കിം​ഗ് ​ഗ്രൂപ്പ് പദ്ധതിക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇത്രയധികം യൂണിഫോം ഒരുമിച്ച് നിർമിക്കുന്നതിനായുള്ള കൈത്തറി തുണി ലഭ്യമല്ലാത്തതാണ് കാരണമെന്നാണ് നി​ഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...