പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യയാത്ര നിർത്തലാക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യയാത്ര നിർത്തലാക്കി. ഇന്ന് മുതൽ മാസ് പാസ് എടുത്തവർക്ക് യാത്ര ചെയ്യാമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. വിവിധ സംഘടനകൾ സമരം തുടങ്ങി. പന്നിയങ്കര ടോൾ പ്ലാസക്ക് സമീപത്തുള്ള വടക്കഞ്ചേരി , കിഴക്കഞ്ചേരി, പുതുക്കോട് , കണ്ണമ്പ്ര , വണ്ടാഴി , പാണഞ്ചേരി പഞ്ചായത്തിൽ സ്ഥിര താമസമാക്കിയവർക്ക് തിരിച്ചറിയൽ രേഖ കാണിച്ചാൽ സൗജന്യ യാത്ര അനുവദിച്ചിരുന്നു.

നേരത്തെ സൗജന്യയാത്ര നിർത്തലാക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് തീരുമാനം ടോൾ കമ്പനി പിൻവലിച്ചു. നിലവിൽ സൗജന്യയാത്ര നടത്തുന്നവർ ഒരോ മാസവും പ്രത്യാകം പാസ് എടുക്കണമെന്നാണ് കമ്പനിയുടെ പുതിയ നിർദേശം. 330 രൂപ മാസപാസ് എടുക്കണം. കമ്പനിയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ രാപ്പകൽ സമരം ആരംഭിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി പ്രവർത്തകരും പ്രതിഷേധിച്ചു. ജനകീയ സമരസമിതി വിവിധ രീതിയിലുള്ള സമരങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും മഴ കനക്കുന്നു ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ അതിതീവ്ര മഴ

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും...

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...