യൂബര്‍ പ്ലാറ്റ്ഫോമിലെ 1,50,000 വരുന്ന ഡ്രൈവര്‍മാര്‍ക്ക് സൗജന്യ വാക്സിന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനെതിരായ പോരാട്ടത്തില്‍  ഭാഗമാകാന്‍  ടാക്സി രംഗത്തെ ഭീമന്മാരായ യൂബര്‍ തയ്യാറെടുക്കുന്നു. രാജ്യത്തെ യൂബര്‍ പ്ലാറ്റ്ഫോമിലെ 1,50,000 വരുന്ന ഡ്രൈവര്‍മാര്‍ക്ക് വരുന്ന ആറു മാസത്തിനുള്ളില്‍ വാക്സിനേഷന്‍ നല്‍കുന്നതിനായി യൂബര്‍ 18.5 കോടി രൂപ പ്രഖ്യാപിച്ചു.

വാക്സിനേഷനായി കാര്‍, ഓട്ടോ, മോട്ടോ ഡ്രൈവര്‍മാര്‍ ചെലവഴിച്ച സമയത്തിനും യൂബര്‍ നഷ്ട പരിഹാരം നല്‍കും. നിലവില്‍ ഏപ്രില്‍ 30 നകം വാക്സിനേഷന്‍ ചെയ്തവര്‍ക്കും  ഇനി വാക്സിന്‍ എടുക്കുന്നവര്‍ക്കും കുത്തിവെയ്പ്പെടുത്തതിന്റെ സാധുവായ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ഓരോ ഡോസിനും 400 രൂപ വീതം നല്‍കും.

ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി നേരിടുന്നതിന് മാസ് വാക്സിനേഷന്‍ നിര്‍ണായകമാണ്. ഡ്രൈവര്‍മാര്‍ക്കും റൈഡര്‍മാര്‍ക്കും യാത്രക്കാരായ വിശാലമായ സമൂഹത്തിനും എത്രയും വേഗം സംരക്ഷണം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. ഇന്ത്യയുടെ ചലനാത്മകത നിലനിര്‍ത്തുന്നതിന് തങ്ങള്‍ അനിവാര്യമാണെന്ന് യൂബര്‍ ഡ്രൈവര്‍മാര്‍ കഴിഞ്ഞ വര്‍ഷം തന്നെ തെളിയിച്ചതാണെന്നും സപ്ലൈ- ഡ്രൈവര്‍ ഓപ്പറേഷന്‍സ് മേധാവി പവന്‍ വൈഷ് പറഞ്ഞു.

അതുകൊണ്ടു തന്നെ വാക്സിനേഷന്‍ എടുക്കുന്നതിനും അവരെ പരമാവധി പിന്തുണയ്ക്കുന്നുവെന്നും ഡ്രൈവര്‍മാര്‍ക്കിടയില്‍ ഇതു സംബന്ധിച്ച വിവരം നല്‍കി ഓഫര്‍ സ്വീകരിക്കുവാന്‍ അവരെ പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ ആളുകളെ ഏറ്റവും അടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് സൗജന്യമായി എത്തിക്കുന്നതിനും തിരിച്ചു കൊണ്ടു വരുന്നതിനുമായി യൂബര്‍ 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍ നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...