കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു ; വ്യാജപ്രചാരണം നടത്തിയ ആള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന്‌ വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആള്‍ പോലീസ് പിടിയിലായി. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസില്‍ ഗോപു രാജന്‍ (29 )ആണ് അറസ്റ്റിലായതെന്ന് ജില്ലാ പോലീസ് മേധാവി ഡി .ശില്പ ദേവയ്യ ഐ.പി.എസ് അറിയിച്ചു.

ഇയാള്‍ കടുത്തുരുത്തി സിഫ്‌എല്‍ടിസിയിലെ വോളന്റീയര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. ഇയാള്‍ നന്‍പന്‍ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത ശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു .

ഏപ്രില്‍ 29 മുതലാണ് വാട്സാപ്പില്‍ ഓഡിയോ സന്ദേശം വന്നത്. ജില്ലാ പോലീസ് മേധാവി ഡി .ശില്പ ദേവയ്യ ഐ.പി.എസിന്റെ  നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷീന്‍ തറയില്‍, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്‌.ഓ ബിനോജ്,  സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോര്‍ജ് ജേക്കബ് , രാജേഷ് കുമാര്‍ പി.ആര്‍ , സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍, അഭിലാഷ് പി .എസ് , അനൂപ് കെ.എന്‍, സുബിന്‍.പി.വി, അബ്ദുല്‍ ഫൈസല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടിപി രാമകൃഷ്ണൻ

0
ദില്ലി: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ടിപി രാമകൃഷ്ണൻ. എംഎസ്‍സിക്ക്...

തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ

0
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. മിഠായി കടലാസിൽ പൊതിഞ്ഞ...

സേവന മികവ് അളക്കാൻ ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ക്യൂ.ആർ. കോഡ് സംവിധാനം...

0
തൊടുപുഴ : പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം എങ്ങനെയുണ്ടായിരുന്നു? പോലീസുകാരുടെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന്...