ആജ് തക് ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന കോവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന കോവിഡ് ബാധിച്ചു മരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ക്വാറന്റീനിലായിരുന്ന രോഹിത്തിന്റെ ആരോഗ്യനില വ്യാഴാഴ്ച  ഗുരുതരമായി. തുടര്‍ന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെ മരണം സ്ഥിരീകരിച്ചു. കൊവിഡ് ചികിത്സയ്ക്കിടയില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

ആജ് തക് ചാനലിലെ പ്രസിദ്ധമായ വാര്‍ത്താ ഷോകളിലൊന്നായ ദംഗലിന്റെ അവതാരകനായിരുന്നു രോഹിത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തുവന്നിട്ടുണ്ട്. ധീരനായ മാധ്യമപ്രവര്‍ത്തകനെയാണ് നമുക്ക് നഷ്ടമായതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

രോഹിത്തിന്റെ വിയോഗം മാധ്യമ ലോകത്ത് വലിയ ശൂന്യതയാവും. ഊര്‍ജസ്വലനും ആത്മാര്‍ഥതയുമുള്ള കരുണ ഹൃദയവുമുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു രോഹിത് സര്‍ദാനയെന്നും മോദി ട്വീറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...