നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം : ഹര്‍ജി അനുവദിക്കരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. നിലയ്ക്കൽ മുതൽ പമ്പ വരെ റൂട്ടിൽ ബസ് സർവീസ് നടത്താൻ അധികാരം കെ.എസ്.ആർ.ടി.സിക്കാണ്. തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്ന് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ബസിൽ തീർത്ഥാടകർ നിന്നാണ് യാത്ര ചെയ്യുന്നതെന്നും വേണ്ടത്ര ബസുകൾ ഇല്ലെന്നുമുള്ള വാദം തെറ്റാണ്. സർക്കാർ ഉത്തരവ് പ്രകാരമാണ് പ്രത്യേക ചാർജ്ജ് ഈടാക്കുന്നത്. 20 ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സ്കീം നിലവിൽ സംസ്ഥാനത്ത് ഇല്ല. ഇങ്ങനെ സർവീസ് അനുവദിക്കുന്നത് പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചെങ്കിലും മറുപടിക്ക് കെഎസ്ആർടിസി സമയം ചോദിച്ചു. ഇതോടെ കേസ് രണ്ട് മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി വച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...