മാലിന്യം തള്ളുന്നത് പതിവ് ; വ്യാജ നമ്പറുള്ള ലോറി നാട്ടുകാർ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മാലിന്യം തള്ളുന്നത് പതിവ്. വ്യാജ നമ്പറുള്ള ലോറി നാട്ടുകാർ പിടികൂടി. മലപ്പുറത്തെ എടപ്പാള്‍ നടക്കാവിലാണ് സംഭവം. ദിവസങ്ങളായി സ്വകാര്യ സ്കൂളിന് താഴെയുള്ള സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതോടെ നാട്ടുകാർ ദുരിതത്തിലായി. ചുറ്റുവട്ടങ്ങളിലെ നിരീക്ഷണ കാമറകള്‍ പരിശോധിച്ചപ്പോള്‍ മാലിന്യം തള്ളാനെത്തിയ ഒരു വാഹനത്തിന്റെ ദൃശ്യം ലഭിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുന്നിലും പിന്നിലും രണ്ട് രജിസ്ട്രേഷൻ നമ്പറുകളാണെന്നും ഇവ വ്യാജമാണെന്നും കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊന്നാനി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ ദിവസം മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. പിന്തുടർന്ന നാട്ടുകാർക്കു നേരെ വാഹനം ഓടിച്ച്‌ അപായപ്പെടുത്താൻ ശ്രമിച്ച്‌ രക്ഷപെട്ടു. നാട്ടുകാർ കുറ്റിപ്പുറത്ത് ഈ വാഹനം കണ്ടെത്തി പൊന്നാനി പോലീസില്‍ അറിയിച്ചു. തുടർന്ന് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറം അത്താണി ബസാർ സ്വദേശിയുടെ ഉടസ്ഥതയിലുള്ളതാണ് ടാങ്കർ ലോറി. എടപ്പാള്‍, കുമ്പിടി, കുറ്റിപ്പുറം ഭാഗങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....