ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദിച്ച മുന്‍ ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറിയെ ഉടന്‍ അറസ്റ്റ് ചെയ്യണo : ഫ്രറ്റേണിറ്റി മൂവ്മെന്റ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദിച്ച മുന്‍ ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.വിജയകുമാറിനെതിരെ ശിശു സംരക്ഷണ നിയമപ്രകാരം കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ വിജയകുമാറിനെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടാകുമെന്നതിനാല്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടറും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയിന്‍ മേല്‍ പോലീസും ശക്തമായ നടപടികള്‍ കൊക്കൊള്ളണം.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പട്ടു. ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.എം സാബിര്‍ അഹ്സന്‍, ഹിബ തൃത്താല, നവാഫ് പത്തിരിപ്പാല, രഞ്ജിന്‍ കൃഷ്ണ, റഫീഖ് പുതുപ്പള്ളിതെരുവ്, ധന്യ മലമ്പുഴ, റഷാദ് പുതുനഗരം, സാബിത് മേപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...