മാലപൊട്ടിക്കല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സ്റ്റേഷനില്‍ ഒപ്പിട്ടു മടങ്ങുമ്പോള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മാലപൊട്ടിക്കല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സ്റ്റേഷനില്‍ ഒപ്പിട്ടു മടങ്ങുമ്പോള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചു. ബുധനാഴ്ച വൈകീട്ട് ഇടമണ്‍ ഉദയഗിരിയിലാണ് സംഭവം നടന്നത്. ഇയാളെ പോലീസും നാട്ടുകാരും ഓടിച്ചിട്ടാണ് പിടികൂടിയത്. അണ്ടൂര്‍പച്ച ചരുവിള പുത്തന്‍വീട്ടില്‍ ജമാലുദീനാണ് പിടിയിലായത്. ഉദയഗിരി സ്വദേശിയായ ഉഷ വീട്ടിലേക്കുപോകുന്നതിനിടെ പിന്നാലെ എത്തിയ പ്രതി മാല പൊട്ടിക്കുകയായിരുന്നു. രണ്ടുപവനോളം തൂക്കമുള്ള മാലയാണ് ഇയാള്‍ പൊട്ടിച്ച്‌ കടന്നത്. തുടര്‍ന്ന് ഉഷ വിവരം തന്റെ മകളെ അറിയിക്കുകയും തുടര്‍ന്ന് ‌പ്രദേശവാസികള്‍ ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഇതിനിടയില്‍ പോലീസും സംഭവസ്ഥലത്ത് എത്തി.

നാട്ടുകാരും പോലീസും നടത്തിയ പരിശോധനയിലാണ് റബ്ബര്‍തോട്ടത്തില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം വാളക്കോട് സ്വദേശിനിയുടെ മാല പൊട്ടിച്ച കേസില്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച സ്റ്റേഷനില്‍ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് മാല പൊട്ടിച്ചത്. തെന്മല സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്, എസ്.ഐ ഹരികുമാര്‍, സി.പി.ഒ.മാരായ അനൂപ്, കൃഷ്ണകുമാര്‍, വിഷ്ണു, കണ്ണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...