ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം താനൂരിൽ ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് താനൂർ പോലീസിന്റെ പിടിയിലായത്. വടകര സ്വദേശിനി കമീല തിരൂർ(35) ആണ് ആത്മഹത്യ ചെയ്തത്. തൗഫീഖിന്റെ വീട്ടിലെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കമീലയെ കണ്ടത്. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു ആത്മഹത്യ. രാവിലെ അഞ്ചോടെ തൗഫീഖിന്റെ വീട്ടിൽപോയി ആത്മഹത്യ ചെയ്യുമെന്ന് കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കമീല വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമാണ് സംഭവം. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്നും അവന്റെ വീടിന് സമീപത്തുപോയി മരിക്കുമെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞത്. ഇതേ തുടർന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തൗഫീഖ് അറസ്റ്റിലായത്. താനൂർ ഡിവൈഎസ്‌പി പി പ്രമോദിന്റെ നിർദേശത്തെ തുടർന്ന് സിഐ സിഐ കെ ടി ബിജിത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ബസുകളുടെ മത്സര ഓട്ടം ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്ക് ഇടിച്ചുതകർത്തു ; ബസ്...

0
കൊച്ചി : ബസുകൾ തമ്മിലുള്ള മത്സരഓട്ടവും സംഘർഷവും ചോദ്യംചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ചു...

പിഎസ്‍സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കത്തിൽ കേസെടുക്കില്ല ; ഫയലുകൾ ആവശ്യപ്പെട്ട് കത്ത് നൽകും

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. തിടുക്കത്തിൽ...

മതം മാറിയവർക്ക് പിന്നോക്ക സംവരണ അനുകൂല്യങ്ങളില്ല : ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ

0
ചെന്നൈ : ഇസ്ലാം മതം സ്വീകരിച്ചയാൾക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യത്തിന് അർഹതയുണ്ടാവില്ലെന്ന...

കുത്തരിയുടെ വില കൂടി ; കിലോയ്ക്ക് 60 രൂപ വരെ വർദ്ധനവ്

0
കോട്ടയം : ഒരു ഇടവേളയ്ക്കുശേഷം കുത്തരിയുടെ വിലയിൽ കുതിപ്പ്. ചില്ലറ വില...