താനൂരിലെ യുവാവിന്റെ മരണം കൊലപാതകo : കൊലയ്ക്കുശേഷം പ്രതികള്‍ തന്നെ കാണ്മാനില്ലെന്നു പത്രത്തില്‍ പരസ്യം നല്‍കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: താനൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ബേപ്പൂര്‍ സ്വദേശി വൈശാഖിനെയാണ് കൊലപെടുത്തിയത്. മദ്യപിച്ചതിന് ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി താനൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. താനൂരിലെ പി.വി.എസ് തിയറ്ററിന് അടുത്തുള്ള കുളത്തിലാണ് ഇരുപത്തിയെട്ടുകാരനായ ബേപ്പൂര്‍ സ്വദേശി വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂരില്‍ ആശാരി പണിക്കായി എത്തിയതായിരുന്നു വൈശാഖ്. തിങ്കളാഴ്ച്ച രാത്രി വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ വൈശാഖിനെ തലയ്ക്കടിച്ചു വീഴ്ത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ കുളത്തില്‍ ഉപേക്ഷിച്ചു.

പിറ്റേന്ന് വൈശാഖിനെ കാണാനില്ലെന്ന് പോലീസിനെ അറിയിച്ചതും പ്രതികളാണ്. വൈശാഖിന്റെ തലയ്ക്കുപിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുള്ള അടിയില്‍ ഉണ്ടായതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുമുണ്ട്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തി. ഇതില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പോലീസ് ഉറപ്പിച്ചത്. പ്രതികളെ സംബന്ധിച്ച്‌ വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...