ലോക്കോ പൈലറ്റുമാരുടെ സമരത്തിന് യാത്രക്കാരുടെ പിന്തുണയുണ്ടെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരുടെ സമരത്തിന് യാത്രക്കാരുടെ പിന്തുണയുണ്ടെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്. മതിയായ വിശ്രമം നൽകാതെ ലോക്കോ പൈലറ്റുമാരെ ജോലി ചെയ്യിപ്പിക്കുന്നത് വലിയ അപകടങ്ങൾക്കു കാരണമാകുമെന്നത് തിരിച്ചറിയാൻ സാമാന്യ ബുദ്ധി മാത്രം മതിയാകും. ഇക്കാര്യത്തിലെങ്കിലും സാമ്പത്തിക ചിന്ത ഒഴിവാക്കണമെന്ന് യാത്രക്കാരുടെ സുരക്ഷയെക്കരുതി ആവശ്യപ്പെടുകയാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് വാർത്താകുറിപ്പിൽ പറഞ്ഞു. ഓഫീസ് സമയത്ത് ആവശ്യത്തിന് ട്രെയിനുകൾ മതിയായ കോച്ചുകളോടെ ഓടിക്കണമെന്നും കൊവിഡ് സമയത്ത് നിർത്തലാക്കിയ ആനുകൂല്യങ്ങളെല്ലാം പുനഃസ്ഥാപിക്കണമെന്നും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും വൃത്തിയും വർധിപ്പിക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങൾ സാമ്പത്തിക ചിന്തയോടെ തള്ളിക്കളയുന്ന സമീപനം സുരക്ഷയുടെ കാര്യത്തിൽ സ്വീകരിക്കരുത്.

പ്രധാന സ്റ്റേഷനുകളിലെങ്കിലും സുസജ്ജമായ സിസിടിവി സംവിധാനമേർപ്പെടുത്തണം, ട്രെയിനുകളിൽ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണം തുടങ്ങിയ ആവശ്യങ്ങൾ മോഷണമുൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ ശല്യങ്ങൾ ഒഴിവാക്കുന്നതിനായി സംഘടന പല തവണ അധികാരികളെ അറിയിച്ചിരുന്നതിന് ഫലമുണ്ടായിട്ടില്ല. ഒരു ദുരന്തം ഉണ്ടായ ശേഷം താത്ക്കാലിക നടപടികളെടുക്കുന്നതിൽ കാര്യമൊന്നുമില്ല. പ്രതികാര നടപടികൾക്കു പകരം തുറന്ന ചർച്ചയിലൂടെ ലോക്കോ പൈലറ്റുമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് ജനങ്ങളുടെ സുരക്ഷാ സംബന്ധിയായ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...