പ്രണയത്തിന്റെ പേരിൽ വിദ്യാര്‍ഥിനികള്‍ തമ്മില്‍ വാക്കേറ്റം ; സുഹൃത്തുക്കള്‍ അയല്‍വാസിയെ കുത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം കടുത്തുരുത്തിയിൽ പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടികൾ തമ്മിലുള്ള വാക്കുതർക്കം ചോദിക്കാനെത്തിയ ആൺസുഹൃത്തുക്കൾ അയൽവാസിയെ കുത്തി. കടുത്തുരുത്തി മങ്ങാട്ടിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. പെൺകുട്ടികൾ തമ്മിൽ ഫോണിലൂടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ കാപ്പുന്തല സ്വദേശിയായ പെൺകുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആൺസുഹൃത്തുക്കളുമാണ് മങ്ങാട്ടിൽ ചോദിക്കാനെത്തിയത്.

ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയ അയൽവാസിയും സി.പി.എം. പ്രവർത്തകനുമായ പരിഷത്ത് ഭവനിൽ അശോക (54) നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികൾക്കും സുഹൃത്തുക്കൾക്കും പ്രായപൂർത്തിയായിട്ടില്ലെന്നും ഇവരിൽ ചിലർ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...