കേരളത്തിലെ മുന്നണികൾ ജനങ്ങളെ വേർതിരിച്ചു കാണുന്നു ; പ്രകാശ് ജാവ്ദേക്കർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളെ വേർതിരിച്ചാണ് കാണുന്നതെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ. വിവേചനമില്ലാതെയാണ് മോദി സർക്കാർ എല്ലാ ക്ഷേമപദ്ധതികളും സംസ്ഥാനങ്ങൾക്ക് നൽകുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കേരള രാഷ്ട്രീയം മാറും. പത്തു വർഷം കഴിയുമ്പോഴേക്കും എല്ലായിടത്തും മോദിയാകും. 2019ലെ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പലരും വിശ്വസിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ അത്തരം പ്രചാരണം ജനം വിശ്വസിക്കില്ല. സി.പി.എം പുതിയ സാമ്രാജ്യത്വ പാർട്ടിയായി മാറുകയാണ്. അമ്മായി അച്ഛനും മരുമകനും എന്നതാണ് സ്ഥിതി. അവർക്ക് പുതുതായി ഒരു വികസനവും വാഗ്ദാനം ചെയ്യാനില്ല.

അതുകൊണ്ട് സി.എ.എ, യു.സി.സി വിഷയങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ആരോപിച്ച് ശ്രദ്ധ തിരിച്ചു വിടുകയാണ്. പൗരത്വഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല. മതപരമായി പീഡിപ്പിക്കപ്പെട്ടവർക്ക് പൗരത്വം നൽകുകയാണ് ചെയ്യുന്നത്. ഇടുക്കിയിലെ മുൻ സി.പി.എം നേതാവ് എസ്. രാജേന്ദ്രനെ കണ്ടത് സൗഹൃദ സന്ദർശനം മാത്രമാണ്. അഴിമതിക്കാർക്കെതിരെയാണ് കേന്ദ്ര ഏജൻസികൾ നടപടിയെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...